Popular Posts

Powered by Blogger.

#justiceforjisha

ഞാന്‍ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയതും , ജിഷ എന്ന സഹോദരിയുടെ ദാരുണ മരണവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യുന്നത് ഒന്നും ലൈക്കും പണ്ടാരോം ഒന്നും കിട്ടാന്‍ അല്ല. ഞാന്‍ ഫേസ്ബുക്കില്‍ കേവലം ഒരു ചിത്രം ഇട്ടതുകൊണ്ടോ ഫേസ്ബുക്കിലൂടെ പ്രിതികരിച്ചതുകൊണ്ടോ , അതുമൂലമോ ജിഷ എന്ന സഹോദരിക്ക് ഒരു നീധിയും ലഭിക്കില്ലെന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. എന്നിട്ടും ഇതെല്ലം ചെയ്യുന്നത് ഇത്തരം പോസ്റ്റുകള്‍ കണ്ടിട്ട് അസോസ്ഥത അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണു അവരുടെ മനസിനെ ശുദ്ധികരിക്കാന്‍ വേണ്ടിയാണു ഇനിയൊരു അമ്മയ്ക്കും ഈ അവസ്ഥ വരാതിരിക്കാന്‍ , ഇനി ഒരു ജിഷ ഉണ്ടാകാതിരിക്കാന്‍ വേണ്ടി മാത്രമാണ്.

ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിനെയും മറ്റും വിമര്‍ശിക്കുന്ന ഏതാനും പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ട്മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. -ബേസില്‍ വെങ്ങോല

ബ്ലഡ്‌ സെക്യൂരിറ്റി

ന്യൂക്ളിക്ക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ്‌ അഥവാ നാറ്റ്, ഒരു വ്യക്തിയില്‍ നിന്നും സ്വീകരിക്കുന്ന രക്തം അണുബാധ ഏല്‍ക്കാത്തതും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്താന്‍ ഉപയോഗിക്കാവുന്നതും ഇന്ന് നിലവില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും നുതഞ്ഞവും സുരക്ഷിതവുമായ സാങ്കേതികവിദ്യയാണ് നാറ്റ്. എച്ച്.ഐ.വി,എച്ച്.സി.വി,എച്ച്.ബി.വി മുതലായ മാരക വൈറസുകള്‍ രക്തത്തിലൂടെ പകരുന്നത് ഒരു പരുതിവരെ ഒഴുവാക്കാന്‍ നാറ്റ് ടെസ്റ്റിലൂടെ സാധിക്കുന്നു.എച്ച്.ഐ.വി പ്രധാനമായും രണ്ടു രീതിയിലാണ് ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗീകബന്ധം മൂലവും,സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നത് മൂലവും.സുരക്ഷിതമായ ലൈംഗീകബന്ധം എന്താണെന്നു സാധാരണ എല്ലാവര്‍ക്കും തന്നെ അറിയാം എന്നാല്‍ സുരക്ഷിതമായ രക്തം എന്താണെന്നു ഇപ്പോഴും ഒരു ചോദ്യചിന്നം തന്നെയാണ് അതിനാല്‍ തന്നെ സുരക്ഷിതമല്ലാത്ത രക്തത്തിന്‍റെ ഉപയോഗം കൂടിവരുന്നു അതുകൊണ്ട് രക്തബാങ്കുകളില്‍ സ്വീകരിക്കുന്ന രക്തം നിര്‍ബന്ധമായും ബ്ലഡ്‌ സ്ക്രീനിംഗ് നടത്തുകയും സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. എന്നാല്‍ മാത്രമേ ഒരു പരിധി വരെയെങ്കിലും സുരക്ഷിതമായ രക്തം ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ.

   മാനന്തവാടിയിലെ എട്ടുവയസുകാരി ബാലികയ്ക്ക് എച്ച്.ഐ.വി അണുബാധ ഉണ്ടാകാനിടയായത് സുരക്ഷിതമല്ലാത്ത രക്തം സ്വീകരിച്ചതുമൂലമാണ്. എച്ച്.ഐ.വി അണുബാധയുള്ള ഒരു വ്യക്തിയില്‍ നിന്നും "വിന്‍ഡോ പിരീഡില്‍" സ്വീകരിക്കുന്ന രക്തം നിലവിലെ സംവിധാനമായ എലെസ ടെസ്റ്റ്‌നു വിധേയമാക്കിയാല്‍ എച്ച്.ഐ.വി അനുബാധയുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കില്ല.

എച്ച്.ഐ.വി അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചു ഏകദേശം രണ്ട് മുതല്‍ മൂന്ന് മാസം വരെ കഴിഞ്ഞാല്‍ മാത്രമേ അത് പ്രിതിരോധ ശേഷി മറികടന്നു രക്തത്തില്‍ പ്രകടമാകൂ. വിന്‍ഡോ പീരീഡ്‌ എന്നറിയപ്പെടുന്ന ഈ കാലയളവില്‍ എലെസ ടെസ്റ്റിലൂടെ രക്തം പരിശോധിച്ചാല്‍ എച്ച്.ഐ.വി അണുബാധ ഉണ്ടോ എന്ന് അറിയാന്‍ സാധിക്കില്ല.
ഈ കാലയളവില്‍ ഈ രക്തം മറ്റൊരു വ്യക്തി സ്വീകരിച്ചാല്‍ ആ വ്യക്തിയിലേക്ക് എച്ച്.ഐ.വി രോഗാണു പകരാന്‍ സാധ്യതയുണ്ട്.

നാറ്റിന്‍റെ ആവശ്യകത


എയിഡ്സ് , ഹെപ്പറ്റൈറ്റിസ്‌-ബി, ഹെപ്പറ്റൈറ്റിസ്‌-സി, മലേറിയ, റ്റി ബി മുതലായ രോഗബാധിതരും, രോഗം പിടിപെട്ടിട്ടുണ്ടെന്നു സംശയ്ക്കുന്നവരും രക്തം ദാനം ചെയ്യാന്‍ തയ്യാറാകുന്നത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്.

“ഒരിക്കല്‍ ഞങ്ങളുടെ വെബ്‌സൈറ്റില്‍ ഒരു വ്യക്തി രക്തം ദാനം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചുകൊണ്ട് രക്തദാനതിനായി ആയി രജിസ്റ്റര്‍ ചെയ്തു,പിന്നീട് അദേഹത്തിന്‍റെ ഗ്രൂപ്പില്‍പെട്ട രക്തം ആവശ്യമായി വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും വിളിക്കുന്ന കൂട്ടത്തില്‍ ആ വ്യക്തിയെയും വിളിച്ചു എന്നാല്‍ അദ്ദേഹം പറഞ്ഞു ഇപ്പോള്‍ സാധിക്കില്ല അടുത്ത പ്രാവശ്യം ഞാന്‍ രക്തം നല്‍കാമെന്ന്  പക്ഷെ പിന്നീടുള്ള ഓരോ വിളിയിലും അദ്ദേഹം ഇതുതന്നെ ആവര്‍ത്തിച്ചു,അവസാനം ആ വ്യക്തി തുറന്നു പറഞ്ഞു തനിക്ക് രക്തം ദാനം ചെയ്യാന്‍ കഴിയില്ല താന്‍ ഒരു എയിഡ്സ് രോഗിയാണെന്നു.ഞങ്ങള്‍ ആ വ്യക്തിയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി  അദ്ദേഹം പറഞ്ഞു ആദ്യം താന്‍ രക്തം ദാനം ചെയ്യാനുള്ള ആഗ്രഹം കൊണ്ട് രജിസ്റ്റര്‍ ചെയ്തതാണ്. അതിനുശേഷം എനിക്ക് കവുന്സല്ലിംഗ് ലഭിച്ചതുകൊണ്ടാണ് രക്തം ദാനം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതും ഇപ്പോള്‍ ഞാന്‍ ഇതുമായി ബന്ധപ്പെട്ടു ഒരു സംഘടനയുടെ ഭാരവാഹി ആയി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.”

“മറ്റൊരു ഗുരുതരമായ പ്രശ്നം കണ്ടുവരുന്നത്  നിയമങ്ങള്‍ മറികടന്നു ചിലയിടങ്ങളില്‍ രക്തബാങ്ക് ഇല്ലാത്ത ആശുപത്രികളില്‍ രക്തധാതക്കളില്‍ നിന്നും രക്തം എടുക്കുന്നതാണ്. ഇത്തരത്തില്‍ എടുക്കുന്ന രക്തം ശക്തമായ ബ്ലഡ്‌ സ്ക്രീനിംഗ് നു വിധേയമാക്കുന്നുണ്ടോ എന്നുപോലും നമുക്ക്‌ ഉറപ്പ് പറയാന്‍ സാധിക്കില്ല. തന്മൂലം സുരക്ഷിതമല്ലാത്ത രക്തം രോഗിക്ക്  സ്വീകരിക്കേണ്ടി വരുന്നു”

ഇത്  ഞങ്ങള്‍ക്ക് നേരിട്ടറിയാന്‍ സാധിച്ച കാര്യങ്ങള്‍ മാത്രമാണ് ഇതിനു പുറമേ ഇത്തരത്തില്‍ ഏത്ത്രയോ കാര്യങ്ങള്‍ നടക്കുന്നുണ്ടാകുമെന്നു ഊഹിക്കാവുന്നതേ ഒള്ളു.

ഇന്ത്യന്‍ മള്‍ട്ടി സെന്‍റര്‍ പഠനറിപ്പോര്‍ട്ട്‌  പ്രകാരം ഓരോ 1528 യൂണിറ്റ്സില്‍ നിന്നും നാറ്റ് ടെക്നോളജി ഉപയോഗിച്ച് അണുബാധ ഏറ്റ ഒരു യുണിറ്റ്‌ രക്തം കണ്ടെത്താന്‍ സാധിക്കും, ഡല്‍ഹി അപ്പോളോ ആശുപത്രിയുടെ കണക്ക് പ്രകാരം അവിടെ ഒരുവര്‍ഷം 2700 രക്ത സാമ്പിളില്‍ നിന്നും ഒരു യുണിറ്റ്‌  സുരക്ഷിതമല്ലാത്ത രക്തം കണ്ടെത്താന്‍ സാധിക്കുന്നു. ഈ രണ്ടു റിപ്പോര്‍ട്ട്‌കളുടെയും പശ്ചത്താലത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ ഏകദേശം 2400 യൂണിറ്റ്സ് രക്തത്തില്‍ 1 യൂനിറ്റ്‌ രക്തം സുരക്ഷിതമല്ലത്തതാണ്. ജനസംഖ്യയില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ 1.2 ദശലക്ഷം ജനങ്ങള്‍ ഉള്ളതില്‍  2.5 മില്യണ്‍ എച്ച്.ഐ.വി,43 മില്യണ്‍ എച്ച്.ബി.വി, 15 മില്യണ്‍ എച്ച്.സി.വി രോഗബാധിതരുണ്ട്.അതുകൊണ്ട് തന്നെ ഒരു വ്യക്തിയില്‍ നിന്നും സ്വീകരിക്കുന്ന രക്തം എത്രമാത്രം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ നിലവിലെ സംവീധാനമായ എലെസ ടെസ്റ്റ്‌നു പുറമേ നാറ്റ് ടെക്നോളജി കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.

നാറ്റ് ടെക്നോളജി


സുരക്ഷിതമായ രക്തം കണ്ടെത്താന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് നാറ്റ് ടെക്നോളജി. നിലവിലെ സംവിധാനമായ എലെസ ടെസ്റ്റില്‍  അനുബാതയുള്ള രക്തം കണ്ടെത്താന്‍ ഉപയോകിക്കുന്നത് ആന്‍റിജെന്‍ -ആന്‍റിബോഡി റിയാക്ഷന്‍ ആണ് .ഒരു വ്യക്തിയുടെ ശരീരത്തില്‍ രോഗാണു കഴറിയാല്‍ അത്  ആന്റിജെന്‍ ആന്റിബോഡി റിയാക്ഷന്‍ ഉണ്ടാകാന്‍ കാലതാമസമെടുക്കും തന്മൂലം ഇവ കണ്ടുപിടിക്കാനും കാലതമാസമുണ്ടാകുന്നു അതുകൊണ്ടുതന്നെ എലെസ ടെസ്റ്റില്‍  വിന്‍ഡോ പിരിയടില്‍ ഉള്ള രക്തത്തില്‍ നിന്നും പോസിറ്റീവ് ആയ റിസള്‍ട്ട്‌ ലഭിക്കില്ല.

  എന്നാല്‍ ന്യൂക്ളിക്ക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ്‌ ടെക്നോളജിയില്‍ ജനിതക ഘടകമാണ്(DNA/RNA) അടിസ്ഥാനമാക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിലെ വളരെ കുറഞ്ഞ അളവിലുള്ള രോഗാണുക്കളെ പോലും വളരെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്നു. ഇതിനായി പോളിമറൈസ്‌ ചെയിന്‍ റിയാക്ഷന്‍ അഥവാ പി.സി.ആര്‍ സംവീധാനമാണ് ഉപയോഗിക്കുന്നത്. ഇതുവഴി  ജനിതക ഘടകമായ DNA/RNA യുടെ കോടിക്കണക്കിനു പതിപ്പുകള്‍ ഉണ്ടാക്കി അതിലെ ജനിതക മാറ്റങ്ങള്‍ വളരെ സൂക്ഷ്മമായി പരിശോധിക്കുന്നത് മൂലം വൈറസുകളെ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ സാധിക്കുന്നു.

നാറ്റ് ടെക്നോളജിയുടെ ഗുണങ്ങള്‍


വിന്‍ഡോ പിരീഡില്‍ രക്തത്തില്‍ എച്ച്.ഐ.വി അണുബാധയുണ്ടെങ്കില്‍ അത് എലെസ ടെസ്റ്റില്‍ നെഗറ്റീവായേ പ്രകടമാകൂ.തന്മൂലം ഈ രക്തം സ്വീകരിക്കുന്ന വ്യക്തി രോഗബാധിതനാകുന്നു. എന്നാല്‍ നാറ്റ് ടെസ്റ്റിലൂടെ എച്ച്.ഐ.വി അണുബാധ രക്തത്തില്‍ പ്രവേശിച്ച് ഏകദേശം അഞ്ചു മുതല്‍ ആറു ദിവസത്തിനകം തന്നെ കണ്ടെത്താന്‍ സാധിക്കുന്നു.

എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ് –സി മുതലായ മാരക രോഗങ്ങളുടെ വിന്‍ഡോ പീരീഡ്‌  കുറയ്കാനും തന്മുലം വളരെ പെട്ടെന്ന് തന്നെ രോഗാണുക്കളെ കണ്ടുപിടിക്കാന്‍ സാധിക്കുന്നു അതുകൊണ്ടുതന്നെ സുരക്ഷിതമായ രക്തം ഉറപ്പുവരുത്താനും രക്തം സ്വീകരിക്കുന്നതുവഴിയുള്ള മാരക രോഗങ്ങളെ ചെറുക്കാനും സാധിക്കുന്നു.
എച്ച്.ഐ.വി യുടെ വിന്‍ഡോ പീരീഡ്‌  10-15 ദിവസം വരെയും ചില സന്ദര്‍ഭങ്ങളില്‍ 5-6 ദിവസമായും കുറയ്ക്കാന്‍ സാധിക്കുന്നു, ഹെപ്പറ്റൈറ്റിസ്-ബിയുടെ വിന്‍ഡോ പീരീഡ്‌ 17-20 ദിവസമായും ഹെപ്പറ്റൈറ്റിസ്-സിയുടെ വിന്‍ഡോ പീരീഡ്‌ 41-60 ദിവസമായും കുറയ്ക്കുന്നു.

      എയിഡ്സ് രോഗബാധിതയായ ഒരു അമ്മക്ക് തന്റെ കുഞ്ഞിനു എച്ച്.ഐ.വി ബാധിച്ചിട്ടുണ്ടോയെന്നു നാറ്റ് ടെസ്റ്റിലൂടെ അറിയാന്‍ സാധിക്കുന്നു.ഇതിനെല്ലാം പുറമേ വൈറസുകള്‍ ബാധിച്ചിട്ടുള്ള രോഗിയുടെ രോഗത്തിന്റെ തീവ്രത മനസിലാക്കി ഡോക്ടര്‍ക്ക്‌ രോഗിയെ ചികിത്സിക്കാന്‍ സാധിക്കും.

രക്തദാതാവിന് ലഭിക്കുന്ന ഗുണങ്ങള്‍


എച്ച്.ഐ.വി വൈറസ്‌നു പുറമേ ഗുരുതരമായ ഹെപ്പറ്റൈറ്റിസ്-ബി, സി,ടി ബി,ശ്വാസനാള രോഗങ്ങള്‍,കാന്‍സര്‍കോശങ്ങള്‍  എന്നിവയും പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ നാറ്റ് പരിശോധനയിലൂടെ സാധ്യമാകും. അതുകൊണ്ട് തന്നെ രോഗം ശരീരത്തെ കാര്‍ന്നു തിന്നുന്നതിനു മുമ്പ് തന്നെ രോഗത്തെ പറിച്ചെറിയാന്‍ സാധിക്കുന്നു.

സ്വീകര്‍ത്താവിന് ലഭിക്കുന്ന ഗുണങ്ങള്‍


ഒരു യൂണിറ്റ് രക്തം പരിശോധിക്കുന്നതിലൂടെ മൂന്ന് സ്വീകര്‍ത്താവിന് സുരക്ഷിതമായ രക്തം ലഭിക്കുന്നു അതായത് ബ്ലഡ്‌ പ്രോടക്ട്സ് ആയ പ്ലാസ്മ,പ്ലേറ്റ്ലെറ്റ്‌,ചുവന്ന രക്താണുക്കള്‍ എന്നിവ മൊത്തമായ രക്തത്തില്‍ നിന്നും വേര്‍തിരിച്ച് സ്വീകര്‍ത്താവിന്റെ ആവശ്യാനുസരണം നല്‍കുകയാണ് ചെയ്യുന്നത് അപ്പോള്‍ ഒരു യൂണിറ്റ് രക്തം മൂന്നു വ്യക്തികള്‍ക്ക് ഉപയോഗിക്കുന്നു അത്തരത്തില്‍ ഉപയോഗിക്കുന്ന രക്തം സുരക്ഷിതമല്ലെങ്കില്‍ അത് മൂന്നു പേരെ ബാധിക്കുന്നു.നാറ്റ് ടെക്നോളജി ഉപയോഗിക്കുന്നതുമൂലം സുരക്ഷിതമായ രക്തം വളരെ പെട്ടെന്ന് തന്നെ കണ്ടെത്തുന്നു തന്മൂലം സുരക്ഷിതമായ രക്തം സ്വീകര്‍ത്താവിന് ലഭ്യമാകുന്നു.

കേരളത്തില്‍ നാറ്റിന്റെ ഉപയോഗം


വികസിത രാജ്യങ്ങളിലും ഇന്ത്യയില്‍ ഗുജറാത്ത്‌,ഡല്‍ഹി എന്നി സംസ്ഥാനങ്ങളിലും നാറ്റ് നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഐ.എം.എ. യുടെ എറണാകുളത്തെ വോളന്ററി ടോനോര്‍ ബ്ലഡ്‌ബാങ്കില്‍ മാത്രമാണ് നാറ്റ് പരിശോധന നിലവില്‍ ഉള്ളത്. ഇതിന്‍റെ പ്രധാന കാരണം നാറ്റ് പരിശോധന ഉപകരണത്തിന്‍റെ വിലതന്നെയാകാം. ഏകദേശം മൂന്ന് കോടി മുതല്‍ നാല് കോടി വരെയാണ് ഇതിന്‍റെ വില, അതുകൊണ്ട് തന്നെ എല്ലാ ബ്ലഡ്‌ ബാങ്കിലും ഇത് സ്ഥാപിക്കുക എന്നത് പ്രാവര്‍ത്തികമാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ് . എന്നാല്‍ ഇതിനു ഒരു പരിഹാരം എന്നോണം എല്ലാ ജില്ലയിലും കേന്ദ്രിക്രതമായി ഒരു നാറ്റ് സെന്റര്‍ സ്ഥാപിച്ച്  ആശുപത്രികളിലെ ബ്ലഡ്‌ ബാങ്കില്‍ ശേഘരിക്കുന രക്തം ആദ്യം നിലവിലെ സംവിധാനമായ എലെസ ടെസ്റ്റ്നു വിധയമാക്കിയത്തിനു ശേഷം പോസിറ്റീവ് റിസള്‍ട്ട്‌(അണുബാധയുള്ള രക്തം) ലഭിച്ച രക്തം മാറ്റിയതിനു ശേഷം എലെസ ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട്‌(രോഗാണു കണ്ടെത്താന്‍ സാധിക്കാത്ത രക്തം)ലഭിച്ച രക്തത്തിന്റെ സാമ്പിള്‍ നാറ്റ് സെന്‍ററില്‍ എത്തിച്ചു നാറ്റ് ടെക്നോളജി ഉപയോഗിച്ച് പരിശോധിച്ച് സുരക്ഷിത്വതം ഉറപ്പുവരുത്താന്‍ സാധിക്കും.

സുരക്ഷിതമായ രക്തം ഉറപ്പുവരുത്തുക എന്നത് ഏതൊരു പൗരന്‍റെയും അവകാശമാണ് . പഴമക്കാര്‍ പറയുന്നതു വളരെ ശരിയാണ് മനസുണ്ടെങ്കിലേ മാര്‍ഗ്ഗവുമുള്ളൂ.

Compiler:- ബേസില്‍ വെങ്ങോല ©                                
(founder Kerala Bloodnet)
Mobile : +91 9809425184

ജനകീയ സമരം...

നമ്മള്‍ ജനിച്ചു വളര്‍ന്നൊരു മണ്ണില്‍
ഇനിയും തലമുറ വളരണ്ടേ?
പിച്ചവച്ചു നടക്കേണ്ടേ?
ശുദ്ധവായു ശ്വസിക്കെണ്ടേ?
ദാഹനീരു കുടിക്കെണ്ടേ?

പഞ്ചായത്ത് ഭരിക്കാനായ്‌
വോട്ടിന് തെണ്ടി വരും നിങ്ങള്‍
അപ്പോള്‍ ഞങ്ങള്‍ ചോദിക്കും
കുടിനീര്‍ വിഷമായ്‌ മാറുമ്പോള്‍
പ്രാണവായു നശിക്കുമ്പോള്‍
കണ്ടില്ലല്ലോ നിങ്ങളെയൊന്നും
സമര മുഖത്തും അയലത്തും
വോട്ടുതരില്ല കാപാലികരേ
ഓര്‍ത്തുഭരിച്ചോ സൂക്ഷിച്ചോ...

ആളെകൊല്ലും കമ്പനികള്‍
നാടുമുടിക്കും കമ്പനികള്‍
മുക്കിനുമുക്കിനു പൊങ്ങുമ്പോള്‍
അഴിമതികാട്ടി അനുമതി നല്‍കും
ഭരണക്കാരെ സൂക്ഷിച്ചോ
വോട്ടിന് വേണ്ടി നിങ്ങള്‍ വരുമ്പോള്‍
മറുപടി ഞങ്ങള്‍ പറയിക്കും

നമ്മുടെ നാട്ടിലെ നേതാക്കള്‍
നാണം കേട്ടൊരു നേതാക്കള്‍
നാട് മറന്നൊരു നേതാക്കള്‍
മൂട് മറന്നൊരു നേതാക്കള്‍
നാട്ടില്‍ ജനത മരിക്കുമ്പോള്‍
ശ്വാസം മുട്ടി മരിക്കുമ്പോള്‍
മാസപ്പടിയും കൈപ്പറ്റി
മരണകമ്പനി മേലളര്‍ക്ക്
വിടുപണി ചെയ്തു നടക്കുന്നു
വോട്ടുപിടിക്കാന്‍ നാളെ വരുമ്പോള്‍
മറുപടി ഞങ്ങള്‍ പറയിക്കും

രാവും പകലും പുകതുപ്പി
രാക്ഷസരേപ്പോല്‍ കമ്പനികള്‍
കുന്നു കണക്കെ മുളയ്ക്കുന്നു
വയലും കുളവും കുടിനീരും
മാലിന്യത്താല്‍ മൂടുന്നു
തെരുവുകളൊക്കെ പരദേശികളുടെ
കൂത്തട്ടത്തിന് വേദികളായി
കയ്യും കെട്ടിയിരിക്കുന്നു
നമ്മുടെ നാട്ടിലെ ഭരണക്കാര്‍
..................................................
കര്‍മ്മസമിതി മുദ്രാവാക്ക്യങ്ങള്‍

In memory of Delhi Brave Heart

ഡിസംബര്‍ 16 ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കുറെ മനുഷ്യ മൃഗങ്ങള്‍ ചേര്‍ന്ന് അണച്ചത് ഒരു പെണ്‍കുട്ടിയുടെ പ്രിതീക്ഷകളും സ്വപനങ്ങളും ആയിരുന്നു.രാജ്യം അവളെ ധീരവനിതയെന്നു വിളിച്ചു.ഏതൊരു പെണ്‍കുട്ടിയെ പോലെതന്നെ അവള്‍ക്കുമുണ്ടയിരുന്നു സ്വന്തം ജീവിതത്തെയും കുടുംബത്തെയും കുറിച്ചുള്ള സ്വപ്ഞ്ഞങ്ങള്‍, മരണത്തോട് മല്ലടിച്ച് മരണക്കിടക്കയില്‍ കിടന്നു അവള്‍ പറഞ്ഞ വാക്കുകള്‍ ഇന്നും ഹൃദയത്തില്‍ മുഴങ്ങുന്നു .നിസഹായതയോടെ അവള്‍ പറഞ്ഞു എനിക്ക് ജീവിക്കണം പക്ഷേ വിധി അവളെ അവിടെയും തോല്‍പ്പിച്ചു,ലോകം മുഴുവന്‍ അവള്‍ക്കുവേണ്ടി കത്തിച്ചു വെച്ച മെഴുകുതിരികള്‍ക്കും അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല .ഡിസംബര്‍ 29 -2012 അവള്‍ ഈ ലോകത്തെ മുഴുവന്‍ കന്നിരിലാഴ്ത്തി അടര്‍ന്നു വീണു, അകാലത്തില്‍ കൊഴിഞ്ഞു പോയ എല്ലാ സഹോദിരിമാര്‍ക്കും നിത്യ ശാന്തി നേര്‍ന്നുകൊണ്ട് -ബേസില്‍ വെങ്ങോല

ജീവിതത്തിന്‍റെ വ്യത്യസ്ത തലങ്ങള്‍

കഴിഞ്ഞ രാത്രിയിൽ ഒരു സുഹൃത്തിന്റെ ഫോൺ വിളിയിൽ നിന്ന് കേട്ടത്‌ അവന്റെ അമ്മയ്ക്ക്‌ സുഖമില്ലെന്നും പെട്ടന്ന് ആശുപത്രിയിലേക്ക്‌ ചെല്ലണമെന്നുമാണു..... സമയം പുലർച്ചേ ആകുന്നുണ്ടായിരുന്നു...
അമ്മ ഒബ്സർവ്വേഷനിലാണു.... ഞാൻ അൽപം ദൂരേക്ക്‌ മാറി നിന്നു....
ഏതോ രോഗിക്ക്‌ രക്തം കൊടുത്ത്‌ പുറത്തിറങ്ങി അയാൾ ബന്ധുവിനോട്‌ പറയുന്നു....
"സർ... ഇരുന്നുർ രൂപ വേണം....
"ഇരുന്നുറോ..?? പറ്റില്ല..... നുറു വേണമെങ്കിൽ തരാം..
"പറ്റില്ല സാർ... ഇരുന്നുർ വേണം....
രക്തത്തിനു വില പേശുന്ന അയാളോട്‌ എനിക്ക്‌ വെറുപ്പ്‌ തോന്നി.... കള്ളുകുടിക്കാനാവാം.... ഇതിനു മുൻപും ഞാൻ ഇതുപോലെയുള്ള മനുഷ്യരെ ധാരാളം കണ്ടിട്ടുണ്ട്‌.. നിസഹായതയ്ക്ക്‌ മുന്നിൽ നിന്ന് ചോരയ്ക്ക്‌ വില പറയും....
ബന്ധു വാശി അവസാനിപ്പിച്ച്‌ ഇരുന്നുറു രൂപ അയാളുടെ കയ്യിൽ വെച്ച്‌ കൊടുത്തു..... സന്തോഷപൂർവ്വം അയാൾ എന്നെയും നോക്കി ചിരിച്ചു .. എനിക്ക്‌ ചിരിക്കാൻ കഴിഞ്ഞില്ല.. മാത്രമല്ല.... അപരിചിതനായ അയാളോട്‌ എനിക്ക്‌ അതിനോടകം വെറുപ്പും തോന്നിയിരുന്നു...
അയാൾ മുന്നിലേക്ക്‌ നടന്ന് ചെന്ന് കസേരയിൽ ഇരിക്കുന്ന മൂന്ന് കുട്ടികളെ കയ്യാട്ടി വിളിച്ചു.....
"വാ മക്കളെ......
"അച്ഛാഛീ... എന്ന് വിളിച്ച്‌ കുഞ്ഞുങ്ങൾ ഓടി ചെന്നു...
"വാ... എന്തേലും വാങ്ങിച്ച്‌ തരാട്ടാ....
ദൂരെ വെളിച്ചം കാണുന്ന തട്ടുകട..... അയാൾ കുഞ്ഞുങ്ങളെയും കൂട്ടി നടന്ന് തുടങ്ങുമ്പോ എന്റെ നേരേ തിരിഞ്ഞു പറഞ്ഞു...
"വേറെ വഴിയില്ല... ഇതുങ്ങളുടെ അമ്മ വേറെ ഒരുത്തന്റെ കൂടെ പോയി സാറെ......
ഒരാഴ്ചയായിട്ടാണേൽ മഴയായ്തോണ്ട്‌ പണിയുമില്ല... നമ്മുടെ കാര്യം പോട്ടേ... കുഞ്ഞുങ്ങളല്ലേ... അവർക്ക്‌ വിശക്കൂലേ..... കക്കാൻ പോകാൻ പറ്റുമോ സാറേ......"
അയാൾ നടന്ന് അകലുമ്പോൾ മഴ ചാറി തുടങ്ങി....
നമ്മൾ അറിയാതെ പോകുന്ന... നമ്മുടെ കാഴ്ചകൾക്കും അപ്പുറം എത്ര ജീവിതങ്ങൾ...
ശരി എല്ലായ്പ്പോഴും ശരിയുമല്ല....
തെറ്റ്‌ എല്ലാകാലവും തെറ്റായിരിക്കുകയുമില്ല....!!

എന്‍റെ ഒരു എളിയ അനുഭവം ഞാന്‍ ഇവിടെ കുറിക്കുന്നു

ഞാന്‍ ഫേസ്ബുക്ക്-ന്‍റെ ലോകത്തേക്ക് വന്നത് 2010-ല്‍ ഒരു പ്രമുഘാ IT കമ്പനി നടത്തിയ ഓണ്‍ലൈന്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണു.
ഏല്ലാവരും ചെയ്യുന്നത് പോലെ തന്നെ ഞാനും ഫേസ്ബുക്കില്‍ ഫോട്ടോസും സ്റ്റാറ്റസ് മെസ്സേജുകളും ഇട്ടുകൊണ്ടിരുന്നു, അങ്ങിഞ്ഞേ കുറെ നാളുകള്‍ കാഴ്ഞ്ഞു,ഞാന്‍ പ്ലസ്‌വണ്‍ പഠിക്കുന്ന സമയത്ത് എന്‍റെ ഫാദര്‍ നു പനി ബാധിച്ച് അടുത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു
അസുഖം കൂടിയതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ഒരു മെഡിക്കല്‍ കോളേജിലേക്ക് മാറ്റി അവിടെ ഡോക്ടര്‍ ലോങ്ങ്‌ ലീവ് ആണ് എന്നാ വിവരം അതികൃതര്‍ മറിച്ചു വെച്ച് വിദ്യാര്‍ഥികളെ കൊണ്ട് ചികില്‍സിപ്പിച്ചു.രണ്ടാം ദിവസം ആയപ്പോഴെക്കും ഫാദര്‍ന്‍റെ നില വഷളായി
ഇതറിഞ്ഞ ഞാന്‍ അവിടെന്നു ഡിസ്ചാര്‍ജ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു അപ്പോഴും അവര്‍ ഐ സി യു വില്‍ നിന്നും ആളെ വിട്ടു തരാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്തന്നെ ഞാന്‍ അവിടെ സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടര്‍ന്നു അവര്‍ പറഞ്ഞു ഡിസ്ചാര്‍ജ് സമ്മറി നല്‍കില്ല
ആളെ വിട്ടു തരാം ഒരു സ്റ്റാഫ്‌നെ പോലും കൂടെ വിടില്ല എന്ന്. എന്നാലും വേണ്ടില്ല എന്ന് ഉറപ്പിച്ചു ആശുപത്രി മുറ്റത്തു കിടന്ന ഒരു ആംബുലന്‍സില്‍ കയറ്റി സ്വര്‍ഗതുല്ല്യമായ LAKESHORE HOSPITAL-ലില്‍ എത്തിച്ചു,

ഡോക്ടര്‍മാര്‍ പറഞ്ഞു ആളുടെ നില വഷളാണ് കുറച്ചു മുന്നേ എത്തിചിരുന്നെങ്കില്‍ ആളെ രക്ഷിക്കാമായിരുന്നു എന്ന്. എങ്കിലും പ്രിതീക്ഷ കൈവിടാതെ ഞാന്‍ പിടിച്ചു നിന്നു 48 മണിക്കൂര്‍നു ശേഷം മാത്രമേ ഇനി എന്തെങ്കിലും പറയാന്‍ കഴിയു എന്ന് ഡോക്ടര്‍ പറയുകയും ഫാദര്‍
നെ ഐ സി യു വിലേക്ക് മാറ്റുകയും ചെയ്തു, കുറച്ചു കാഴ്ഞ്ഞപ്പോള്‍ ഒരു മെയില്‍ നേഴ്സ് വന്നു പറഞ്ഞു ഫാദര്‍ ന്‍റെ രക്തം A+ve ആണെന്നും രണ്ടു യുണിറ്റ്‌ രക്തം ആവശ്യമുണ്ട് പ്ലേറ്റ്ലെറ്റ്സ് കൌണ്ട് കുറവാണെന്നു.ഒന്‍പതു മണി രാത്രി ഞാന്‍ എന്ത് ചെയ്യും എന്നറിയാതെ
വിഷമിച്ചു ഞാന്‍ ആ നേഴ്സ്നോട് വീണ്ടും ചോതിച്ചു ഇന്ന് തന്നെ വേണോ രക്തം എന്നു. അദ്ദേഹം പറഞ്ഞു ഇപ്പോള്‍ ബ്ലഡ്‌ ബാങ്കില്‍ നിന്നും ഏടുത്തിതുണ്ട് രാവിലെ ബ്ലഡ്‌ ബാങ്കില്‍ തിരിച്ചു കൊടുക്കണം, മാത്രമല്ല ഇനിയും രക്തം ആവശ്യമായ്‌ വരുമെന്ന്.
ആ രാത്രി ആരെഒക്കെയോ ഞാന്‍ വിളിച്ചു,പലര്‍ക്കും അവരുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ അറിഞ്ഞുകൂടാ എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല അതൊരു വല്ലാത്ത അവസ്ഥ തന്നെ ആയിരുന്നു അങ്ങിഞ്ഞേ ഇരുന്നു ഉറങ്ങിപ്പോയ്‌ നേരം വെളുത്തപ്പോള്‍ ആണ് കണ്ണ് തുറന്നത്.അപ്പോള്‍ രക്തതിനായ്‌ എന്ത് ചെയ്യും എന്നറിയില്ല അങ്ങിഞ്ഞേ ഐ സി യു വിന്റെ വരാന്തയില്‍
ഇരുന്നപ്പോള്‍ ഡയാലിസിസ്‌ ചെയ്യാന്‍ ഒരാള്‍ വന്നിരുന്നു ഒപ്പം ഒരു വ്യക്തിയും അവരോടു ഞാന്‍ കാര്യം പറഞ്ഞു അപ്പോള്‍ അദ്ദേഹം പറഞ്ഞു പകരം നല്കാന്‍ അല്ലെ ഏത് ഗ്രൂപ്പ്‌ ആയാലും മതി കൂടുകരെ,വീടിനടുതുള്ളവരെ ഒക്കെ ഒന്ന് വിളിച്ചു നോക്കാന്‍ ആ വ്യക്തി പറഞ്ഞു
അതുകേട്ട് ഞാന്‍ എന്‍റെ അയല്‍വക്കത്തെ ചേട്ടന്മാരെ വിളിച്ചു,അവര്‍ക്ക് ബ്ലഡ്‌ ഗ്രൂപ്പ്‌ അറിയില്ലയിരുന്നെങ്കിലും അവര്‍ വന്നു ഡോനറ്റ് ചെയ്തു. ഉച്ചയായപ്പോള്‍ വീണ്ടും
ബ്ലഡ്‌ വേണം എന്നു പറഞ്ഞു ഞാന്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു പലരും ആദ്യം ഒന്ന് മടിച്ചെങ്കിലും രക്തം നല്‍കാന്‍ തയ്യാറായി, പക്ഷെ പൂരിഭാഗം പേരുടെയും രക്തം എടുക്കാന്‍ സാധിച്ചില്ല
കാരണം ചിലര്‍ മരുന്ന് കഴിക്കുന്നവര്‍ ഉണ്ടായിരുന്നു, ചിലരുടെ ബി പി കൂടുതലയരുന്നു, അവര്‍ അവരുടെ സുഹൃത്തുക്കളെ വിളിച്ചു, ഫാദര്‍ന്‍റെ സുഹൃത്തുക്കള്‍ എല്ലാവരും വന്നു മിക്കവരും ബ്ലഡ്‌ ടോനറ്റ്‌ ചെയ്തു. അങ്ങിനെ അഞ്ചു ദിവസത്തോളം രക്തം ആവശ്യമായ് വന്നു. അന്ന്
LAKESHORE HOSPITALന്‍റെ ഐ സി യു വരാന്തയില്‍ വെച്ച് തീരുമാനിച്ചു ഞാന്‍ അനുഭവിച്ച ബുത്തിമുട്ട് ഇനി മറ്റൊരാളും അനുഭവിക്കരുത് എന്ന്.

ഫാദര്‍നു സുഖമായ്‌ ഇവടെന്നു ഇറങ്ങിയാല്‍ ഉടന്‍ ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു ഉറപ്പിച്ചു. ഇരുപതോളം ദിവസം കാഴ്ഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് ആയി വീട്ടില്‍ എത്തി. രണ്ടു ദിവസം കാഴ്ഞ്ഞു ഫേസ്‌ബുക്കില്‍ കയറിയപ്പോള്‍ എനിക്ക് തോന്നി
ഫേസ്ബുക്കിലൂടെ എന്തെങ്കിലും ചെയ്താലോ എന്ന് അങ്ങിനെ ചിന്തിച്ചു കുറച്ചു ദിവസം കയ്ഞ്ഞപ്പോള്‍ ഫേസ്‌ബുക്കില്‍ ഞാന്‍ FB BLOOD BANK(https://www.fb.com/groups/bloodjeevan) എന്നാ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി സുഹൃത്തുക്കളെ അതില്‍ ആട് ചെയ്തു
ആളുകള്‍ക്ക് ബ്ലഡ്‌ റിക്വസ്റ്റ് പോസ്റ്റ്‌ ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോം ആക്കി അതിനെ മാറ്റി. പിന്നിട് കാണാന്‍ കാഴ്ഞ്ഞത് റിക്വസ്റ്റ് പോസ്റ്റ്‌ ചെയ്യുന്നത് പലതും സോള്‍വ്‌ ആകുന്നില്ല. അപ്പോള്‍ ഞാന്‍ ഫേസ്ബുക്കിലൂടെ ടോനോര്‍സ് നെ കണ്ടെത്താന്‍ ശ്രമിച്ചു ഗ്രൂപ്പിലും വളിലും എല്ലാം
പോസ്റ്റ്‌ ഇട്ടു. അങ്ങിഞ്ഞേ കുറച്ചു ടോനോര്സ്നെ കിട്ടി, പക്ഷെ അവരെ എങ്ങിനെ ഭാലപ്രതമായ് ഉപയോഗിക്കും എന്ന് ആലോചിച്ചപ്പോളാണ് ഒരു വെബ്സൈറ്റ് നിര്‍മിച്ചു അതില്‍ ഒരു ഡാറ്റാബേസ് കണക്ട് ചെയ്തു അതില്‍ സ്റ്റോര്‍ ചെയ്യാം എന്നാ ആശയം തോന്നിയത്. അങ്ങിഞ്ഞേ
വെബ്സൈറ്റ്‌ന്‍റെ പണി തുടങ്ങി.സൈറ്റിന്റെ പണി നടുക്കുന്നതിനിടയില്‍ ഗ്രൂപ്പില്‍ കയറിയപ്പോള്‍ ഒരു പോസ്റ്റ്‌ കണ്ടു. ബ്ലൂട്നെറ്റ്‌ കാര്‍ അസിടന്റ്റ്‌ എന്ന്,ഇടയ്ക്കു ഗ്രൂപ്പില്‍ ബ്ലഡ്‌ റിക്വസ്റ്റ് പോസ്റ്റ്‌ ചെയ്യുന്ന പ്രൊഫൈല്‍ ആയതുകൊണ്ട് തന്നെ ഞാന്‍ അദേഹതോട് വിവരം തിരക്കി
അത് പിന്നെ സ്വഹൃതം ആയി, എന്‍റെ പ്ലാന്‍ ഞാന്‍ ബ്ലൂട്നെറ്റ്‌ ബ്ലൂട്നെറ്റ്‌ എന്ന പ്രൊഫൈലുമായ്‌ പങ്കുവെച്ചു അദ്ദേഹം നേരില്‍ കാണണമെന്ന് പറഞ്ഞു പിറ്റേ ദിവസം ഞാന്‍ JAFFAR എന്ന ആളെ നേരില്‍ കണ്ടു ബ്ലൂട്നെറ്റ്‌ ബ്ലൂട്നെറ്റ്‌ എന്ന എഫ് ബി പ്രൊഫൈല്‍ന്‍റെ അമരക്കാരഞ്ഞേ.

അങ്ങനെ ഞാന്‍ bloodonnet എന്നാ ഒരു മൊബൈല്‍ സൈറ്റ് നു രൂപം നല്‍കി,ഒരു മാസത്തിനു ശേഷം ഞാന്‍ വെബ്സൈറ്റ്ന്‍റെ പണി പൂര്‍ത്തിയാക്കി വാപ്പ് സൈറ്റ് വെബ്സൈറ്റ്ലേക്ക് മാറ്റി. അപ്പോള്‍ സര്‍വീസ് കേരളത്തില്‍ മാത്രം നല്‍കുന്നതുകൊണ്ട്   സൈറ്റ്നു KERALA BLOODNET എന്ന് പേരിട്ടു. എന്‍റെ രാജ്യത്തിനോട് ഉള്ള സ്നേഹത്തിന്‍റെ പ്രതീകമായ്‌ ഇന്ത്യ യുടെ സ്വന്തം .in എന്നാ ഡൊമൈന്‍ സ്വന്തമാക്കി. www.keralabloodnet.in എന്ന് സൈറ്റ്നു അഡ്രസ്‌ നല്‍കി. 03/03/2012-ല്‍ ഔദ്യോഗികമായി സൈറ്റ് ലോഞ്ചു ചെയ്തു.
കുറച്ചു ദിവസങ്ങള്‍ കഴ്ഞ്ഞു ഓള്‍ കേരള ബ്ലഡ്‌ ടോനോര്സ് അസോസിയേഷന്‍ എന്നാ പേരില്‍ ജാഫര്‍ ഒരു സങ്കടഞ്ഞ രജിസ്റ്റര്‍ ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പതിനയിരക്കണക്കിഞ്ഞു ടോനോര്സ് ഉള്ള സങ്കടനയായ് മാറി.കേരളത്തിലെ എല്ലാ ജില്ലയിലെയും കമ്മിറ്റികള്‍ അതാത് ജില്ലയിലെ വളരെ പ്രാപ്തരായ മനുഷ്യസ്നേഹികള്‍
സന്തോഷത്തോടെ നോക്കി നടത്തുന്നു. തല്‍പ്പര്യപ്പെട്ടു കടന്നു വന്നിട്ടുള്ള 100 കണക്കിനു volunteers, ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.

കുറച്ചു നാള്‍ കാഴ്ഞ്ഞപ്പോള്‍ ബ്ലഡ്‌ ടോനോര്സ് കേരള എന്നാ ഫേസ്ബുക്ക് ഗ്രൂപ്പിലേക്ക് അതിന്‍റെ ഓണര്‍ ആയ അഭിഷേക പ്രകാശ്‌ എന്നെ ADD ചെയ്തു.അത് വിനോദ് ഭാസ്കര്‍ എന്നാ ഒരു വലിയ മനുഷ്യനെ എനിക്ക് പരിചയപ്പെടുത്തി.
ദിവസങ്ങള്‍കൊണ്ട് തന്നെ എന്‍റെ ജഷ്ട്ടതുല്യനായ്‌ മാറി അദ്ദേഹം.പിന്നീട് സങ്കടഞ്ഞയുടെ ആദ്യത്തെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ എറണാകുളത്തു വെച്ചു അദേഹത്തെ നേരില്‍ കാണുകയും ചെയ്തു.

അന്ന് ലയ്ക്ക്ഷോര്‍ ആശുപത്രിയുടെ വരാന്തയില്‍ വച്ചു ഞാന്‍ എടുത്ത തീരുമാനം ഇത്രത്തോളം വിജയിച്ചതില്‍ ദൈവത്തിനു നന്ദി, പിന്നെ ഞാന്‍ വളരെ ഏറെ ബഹുമാനിക്കുന്ന ജാഫര്‍ ഇക്കക്കും‍, വിനോദ് ചേട്ടനും നന്ദി,
അന്നെടുത്ത തീരുമാനത്തില്‍ ഞാന്‍ ഇന്ന് അഭിമാനിക്കുന്നു :)

നമ്മള്‍ മനസറിഞ്ഞു ആഗ്രഹിച്ചാല്‍ സാധിക്കാത്തതയിട്ടു ഒന്നുമില്ല എന്ന്‍ ഞാന്‍ തിരിച്ചറിഞ്ഞു. ആത്മാര്‍ത്ഥമായ ഒരു മനസുണ്ടെങ്കില്‍ എല്ലാം നാം അറിയാതെ തന്നെ നമ്മിലേക്കു വന്നു ചേരും.
ഞാന്‍ കുറച്ചു കാര്യമെങ്കിലും ഇപ്പോള്‍ പങ്കുവെച്ചത് ഞാന്‍ എന്തെങ്കിലും ചെയ്തു എന്നു കാണിക്കാനല്ല, ഞാന്‍ ഒന്നും ഒരു അംശം പോലും ചെയ്തിട്ടില്ല എന്നാ ബോധ്യവും എനിക്കുണ്ട്.
മറിച്ചു ഇത് കണ്ടിട്ടു ആര്‍ക്കെങ്കിലും ഒരു പ്രജോദനമായാലോ എന്നു കരുതിയാണ്.

എന്നെ കുത്തുവാക്കുകള്‍ കൊണ്ട് നോവിച്ചവര്‍ക്കും, പരിഹസിച്ച സുഹൃത്തുക്കള്‍ക്കും,കൂട്ടത്തില്‍ നിന്നും കൊഴിഞ്ഞു പോയവര്‍ക്കും മുന്നില്‍ ഇത് സമര്‍പ്പിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.
ലോകോ സമസ്താ സുകിനോഭവന്ദു.

ജയ് ഹിന്ദ്‌.

- Copyright © Basil Vengola -